NewsBusiness

തായ് ഫിയസ്റ്റയ്ക്ക് തുടക്കം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

തായ് ഫിയസ്റ്റയുടെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽ നിരവധി കൗണ്ടറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്

ലുലു മാളിൽ തായ് ഫിയസ്റ്റ-2022 ആരംഭിച്ചു. തായ്‌ലന്റ് ട്രേഡ് പ്രമോഷൻ കൗൺസിലും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി ചേർന്നാണ് തായ് ഫിയസ്റ്റയ്ക്ക് തുടക്കം കുറിച്ചത്. തായ്‌ലന്റ് കാഴ്ചകൾ മുന്നിട്ടു നിൽക്കുന്ന തായ് ഫിയസ്റ്റ ഓഗസ്റ്റ് 12 നാണ് സമാപിക്കുന്നത്.

തായ് ഫിയസ്റ്റയുടെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽ നിരവധി കൗണ്ടറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും ഫ്രൂട്ട്സ് ആന്റ് വെജിറ്റബിൾ വിഭാഗത്തിലും ഫ്രഷ് ഫുഡ് വിഭാഗത്തിലുമാണ് കൗണ്ടറുകൾ ഒരുക്കിയിരിക്കുന്നത്. കൂടാതെ, തായ്‌ലന്റിന്റെ തനത് ഭക്ഷണ രുചികളും തായ് ഫിയസ്റ്റയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

Also Read: കനത്ത മഴ : മൂ​ന്ന് വീ​ടു​ക​ൾ ഭാ​ഗിക​മാ​യി ന​ശി​ച്ചു

ഭക്ഷണ സ്റ്റാളുകൾക്ക് പുറമേ, നിരവധി ഫ്രഷ് ഫ്രൂട്ടുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്. ദൂരിയാൻ, റമ്പൂട്ടാൻ, മാങ്കോസ്റ്റീൻ, ഡ്രാഗൺ ഫ്രൂട്ട് എന്നിവ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളിലൂടെ വിൽപ്പന നടത്തും. തായ് ഷെഫുകളുടെ നേതൃത്വത്തിലാണ് ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button