
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കിൽ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ മൂന്ന് വീടുകൾ ഭാഗികമായി നശിച്ചു. 13 വീടുകളിൽ വെള്ളം കയറുകയും ചെയ്തു. എരുമേലി തെക്ക് വില്ലേജ് 13, എരുമേലി വടക്ക് 17, കൂവപ്പള്ളി ഒന്ന് എന്നിങ്ങനെയാണ് നാശമുണ്ടായത്. മേഖലയിൽ പൂർണമായിട്ടുള്ള വീടുകളുടെ നാശം റിപ്പോർട്ട് ചെയ്തിട്ടില്ല.
Read Also : നിറപുത്തരി പൂജയ്ക്കായി ശബരിമല നട തുറന്നു: ഭക്തി സാന്ദ്രമായി സന്നിധാനം
വിവിധയിടങ്ങളിലായി ഏഴ് വീടുകളുടെ സംരക്ഷണ ഭിത്തിയും മഴയിലും വെള്ളപ്പാച്ചിലിലും നശിച്ചു. റവന്യു വകുപ്പ് അധികൃതർ ശേഖരിച്ച് പുറത്ത് വിട്ടതാണ് ഈ കണക്കുകൾ.
നിലവിൽ നാല് ക്യാമ്പുകളിലായി 63 കുടുംബങ്ങളിലായി 188 പേരാണുള്ളത്. 86 സ്ത്രീകളും 81 പുരുഷന്മാരും 21 കുട്ടികളും ക്യാമ്പുകളിലുണ്ട്.
Post Your Comments