എല്ലാ പഴങ്ങളുടെയും വിത്തുകൾ ശരീരത്തിന് ഗുണകരമല്ല. ചില പഴങ്ങളുടെ വിത്തുകൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിനാൽ, ഏത് പഴത്തിന്റെ വിത്തുകളിലാണ് വിഷാംശം അടങ്ങിയിട്ടുള്ളതെന്ന് അറിയണം. ഇത്തരത്തിൽ ശരീരത്തിന് ഹാനികരമായ വിത്തുകളെ കുറിച്ച് പരിചയപ്പെടാം.
ധാരാളം പോഷക മൂല്യങ്ങൾ ഉള്ള ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ, ആപ്പിളിന്റെ വിത്തുകൾ ഒരിക്കലും കഴിക്കാൻ പാടില്ല. ആപ്പിൾ വിത്തുകളിൽ ഹൈഡ്രജൻ സയനൈഡ് എന്ന സംയുക്തം നേരിയ തോതിൽ അടങ്ങിയിട്ടുണ്ട്. ഇത് വിഷാംശം ഉള്ളതാണ്. ആപ്പിൾ വിത്തുകൾ കഴിക്കുകയും ചവയ്ക്കുകയും ചെയ്യുമ്പോൾ ഈ വിഷാംശം ശരീരത്തിലെത്തുന്നു. അതിനാൽ, ആപ്പിൾ വിത്തുകൾ കഴിക്കുന്നത് പൂർണമായും ഒഴിവാക്കുക.
Also Read: കനത്ത മഴയ്ക്കിടയിലും മകൻ്റെ മൃതദേഹവുമായി ഒരച്ഛൻ നടന്നത് കിലോമീറ്ററോളം: രക്ഷകരായി എത്തിയത് സൈനികർ
അടുത്തതാണ് തക്കാളി വിത്തുകൾ. ധാരാളം പോഷക ഘടകങ്ങൾ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, തക്കാളി വിത്തുകൾ ശരീരത്തിലെത്തുന്നത് വഴി വൃക്കയിൽ കല്ല് ഉണ്ടാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വൃക്കയിലെ കല്ലിന് കാരണമാകുന്ന ഓക്സിലേറ്റിന്റെ സാന്നിധ്യം തക്കാളി വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, ദിവസവും തക്കാളി കഴിക്കുന്നത് പരമാവധി ഒഴിവാക്കണം.
Post Your Comments