കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതൃത്വത്തിനെയും പരിഹസിച്ച് ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ. ദേശീയ ദിനത്തോടനുബന്ധിച്ച് ഫേസ്ബുക്കിലെ പ്രൊഫൈൽ ഫോട്ടോ ആയി ത്രിവർണ പതാകയേന്തി നിൽക്കുന്ന ജവഹർലാൽ നെഹ്റുവിന്റെ ചിത്രമായിരുന്നു രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ഇട്ടിരുന്നത്. ഇതിനെതിരെയാണ് സന്ദീപ് വാര്യർ പരിഹാസവുമായി രംഗത്തെത്തിയത്.
‘ഇത് ഫോട്ടോഷോപ്പ് ആണോ അല്ലയോ എന്നതല്ല വിഷയം. നെഹൃുവിന് ശേഷം ദേശീയ പതാക നെഞ്ചേറ്റുന്ന കോൺഗ്രസുകാരില്ല എന്ന പ്രഖ്യാപനമാണിത്. നെഹൃുവിന്റെ പേര് അല്ലാതെ മറ്റൊന്നും ഇക്കാലത്തും പറയാനില്ല എന്ന സോണിയാ പരിവാറിന്റെ ഗതികേട് കൂടിയാണ് ഇത്’, സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ജവഹർ ലാൽ നെഹ്റു ദേശീയ പതാകയേന്തിയ ചിത്രം ആണ് നിലവിൽ രാഹുൽ ഗാന്ധിയുടെ പ്രൊഫൈൽ ഫോട്ടോ. രാജ്യത്തിന്റെ അഭിമാനം നമ്മുടെ ത്രിവർണ പതാകയാണെന്നും നമ്മുടെ ത്രിവർണ പതാക ഓരോ ഭാരതീയന്റെയും ഹൃദയത്തിലുണ്ടെന്നും അദ്ദേഹം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരമായിരുന്നു രാഹുൽ ഗാന്ധി അടക്കമുള്ളവർ സോഷ്യൽ മീഡിയ പ്രൊഫൈൽ ഫോട്ടോ ദേശീയ പതാകയാക്കിയത്.
Post Your Comments