പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുക്കാനൊരുക്കി ഇൻഫ്യൂർണിയ ടെക്നോളജീസ്. പ്രമുഖ ക്ലൗഡ് അധിഷ്ഠിത ആർക്കിടെക്ചറൽ ഡിസൈൻ സോഫ്റ്റ്‌വെയർ സ്റ്റാർട്ടപ്പാണ് ഇൻഫ്യൂർണിയ ടെക്നോളജീസ്. പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെയ്ക്കുന്നതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ രേഖകൾ സമർപ്പിച്ചിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 38.2 കോടി രൂപ സമാഹരിക്കാനാണ് ഇൻഫ്യൂർണിയ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ സമാഹരിക്കുന്ന തുക കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിനാണ് പ്രധാനമായും വിനിയോഗിക്കുക.
Also Read: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി
ഐപിഒയിലൂടെ പുതിയ ഓഹരികളാണ് കൈമാറുക. ഈ ഓഹരികൾ ബിഎസ്ഇ സ്റ്റാർട്ടപ്പ് പ്ലാറ്റ്ഫോമിലായിരിക്കും ലിസ്റ്റ് ചെയ്യുന്നത്. നിഖിൽ കുമാർ, ലൗപ്രീത് മൻ എന്നിവരാണ് ഇൻഫ്യൂർണിയ ടെക്നോളജീസിന്റെ സ്ഥാപകർ.
Post Your Comments