കൊൽക്കത്ത: പശ്ചിമ ബംഗാൾ മന്ത്രിസഭയിൽ അഴിച്ചു പണി. ഇന്ന് വൈകീട്ട് നാലിനു പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. മുൻ കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ അടക്കം 5 പുതുമുഖങ്ങളെ മന്ത്രി സഭയിൽ ഉൾപ്പെടുത്തും എന്നാണ് സൂചന. അധ്യാപക നിയമന അഴിമതിയിൽ അന്വേഷണം നേരിടുന്ന നിലവിലെ വിദ്യാഭ്യാസ മന്ത്രി പരേഷ് അധികാരിയെ മന്ത്രി സഭയിൽ നിന്നും ഒഴിവാക്കിയേക്കും. പൂർവ മേദിനി പൂരിന്റെ ചുമതലയുള്ള മന്ത്രി സൗമെൻ മഹപാത്രയെയും മന്ത്രി സഭയിൽ നിന്നും ഒഴിവാക്കുമെന്നാണ് തൃണമൂൽ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
2011 ബംഗാളിൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭ അഴിച്ചു പണിയാണ് ഇന്ന് നടക്കുന്നത്. തൃണമൂൽ കോൺഗ്രസിലെയും മന്ത്രിസഭയിലെയും രണ്ടാമൻ പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിലും കോടികൾ പിടിച്ചെടുത്തതിലും ഉണ്ടായ പ്രതിച്ഛായ നഷ്ടം മറികടക്കാൻ ആണ് മന്ത്രിസഭ അഴിച്ചുപണി.
വൈകീട്ട് നാലിന് പുതിയ അഞ്ച് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. ബിജെപി വിട്ടെത്തിയ ബാബുൽ സുപ്രിയോയെ മന്ത്രി സഭയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. കൂടാതെ തപസ് റേ, പാർത്ഥ ഭൗമിക്, സ്‌നേഹസിസ് ചക്രവർത്തി, ഉദയൻ ഗുഹ എന്നി നാല് പേരുകളാണ് അന്തിമ പട്ടികയിൽ ഉള്ളത്. പ്രദീപ് മജുംദാർ,ബിപ്ലബ് റോയ് ചൗധരി, തജ്മുൽ ഹുസൈൻ, സത്യജിത് ബർമൻ എന്നിവരെ സഹമന്ത്രിമാരാക്കിയേക്കും എന്നും റിപ്പോർട്ടുണ്ട്.
Post Your Comments