Latest NewsKeralaNews

മഴക്കെടുതി: വിനോദ സഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയിൽപ്പെടുന്ന വിനോദ സഞ്ചാരികളെ സുരക്ഷിതമായ സ്ഥലങ്ങളിൽ എത്തിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രത്യേക ശ്രദ്ധനല്‍കണം: മന്ത്രി എ.കെ ശശീന്ദ്രന്‍

ടൂറിസം കേന്ദ്രങ്ങളിലും റിസോർട്ടുകളിലും താമസിക്കുന്നവരെ അപകടകരമായ സ്ഥിതിയില്ലെങ്കിൽ ഒഴിപ്പിക്കേണ്ടതില്ല. ജാഗ്രതയോടെ പ്രവർത്തിക്കുന്ന ജില്ലാ ഭരണ സംവിധാനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജാഗ്രത ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

അധികൃതർ നൽകുന്ന സുരക്ഷ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ജാഗ്രത തുടരേണ്ട സാഹചര്യമാണിത്. എന്നാൽ മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കും. മഴ മുന്നറിയിപ്പുകളോ ആശങ്കാജനകമായ മറ്റ് സന്ദേശങ്ങളോ കണ്ടാൽ വിശ്വാസയോഗ്യമായ കേന്ദ്രത്തിൻറെ സഹായത്തോടെ ഉറപ്പു വരുത്തണമെന്നും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അനാവശ്യ റഫറൻസുകൾ ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ നടപടി: റഫറൽ സംവിധാനം ആദ്യഘട്ടം തിരുവനന്തപുരത്ത് നടപ്പിലാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button