വിഴിഞ്ഞം: മയക്കുമരുന്നായ മെത്താംഫെറ്റാമൈനും നൈട്രാസെപാം ഗുളികകളുമായി കോവളത്തെ ഹോട്ടലിൽ തങ്ങിയ മൂന്നു യുവാക്കൾ അറസ്റ്റിൽ. ഓൾ സെയിന്റ്സ് മുസ് ലീം പള്ളിക്ക് സമീപം നിസാം മൻസിലിൽ അനസ് (23), തൊടുപുഴ കോടികുളം പൊട്ടോള വീട്ടിൽ ജിൻസൺ ജോസ് (28), പൂന്തുറ മാണിക്യവിളാകം ആസാദ് നഗറിൽ പുതുവൽ പുരയിടത്തിൽ നിസാം(26) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇവരിൽ നിന്ന് അര ലക്ഷത്തോളം രൂപയുടെ മെത്താംഫെറ്റാമൈൻ കണ്ടെടുത്തു. നൈട്രാസെപാം ഗുളികകളുടെ രണ്ട് സ്ട്രിപ്പുകളും പൊലീസ് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രിയോടെയാണ് സംഘം ബീച്ചിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തത്. വിലയേറിയ പൂച്ചകളെ വിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
Read Also : ആളൊഴിഞ്ഞ കെട്ടിടത്തിൽ നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
ഇവരിൽ അനസിന് വലിയതുറ സ്റ്റേഷനിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഏഴു കേസുകളും മൂന്ന് അടിപിടി കേസുകളുമുണ്ടെന്ന് പൊലീസ് അറിയിച്ചു. കോവളം എസ്എച്ച്ഒ ജി. പ്രൈജു, എസ്ഐമാരായ എസ്. അനീഷ് കുമാർ, വിജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments