ജീവനക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി. ജോലി സമയത്തിനുശേഷം ജീവനക്കാർക്ക് മറ്റു തൊഴിലുകൾ ചെയ്യാനുള്ള അനുവാദമാണ് മൂൺലൈറ്റിംഗ് പോളിസിയിലൂടെ കമ്പനി ജീവനക്കാർക്ക് നൽകുന്നത്. കൂടാതെ, ഇത്തരമൊരു പോളിസി അവതരിപ്പിക്കുന്ന ഇൻഡസ്ട്രിയിലെ ആദ്യ കമ്പനി കൂടിയാണ് സ്വിഗ്ഗി.
ജീവനക്കാർക്ക് പ്രധാനമായും ഓഫീസ് സമയത്തിന് ശേഷവും വാരാന്ത്യങ്ങളിലുമാണ് മറ്റ് ജോലികളിൽ ഏർപ്പെടാൻ കഴിയുക. മൂൺലൈറ്റിംഗ് പോളിസി ചില വ്യവസ്ഥകൾക്ക് വിധേയമായതിനാൽ, സ്വിഗ്ഗിയിലെ ജോലിയെ ബാധിക്കാത്തതും കമ്പനിയുടെ താൽപര്യങ്ങൾക്ക് എതിരെ നിൽക്കാത്തതുമായ ജോലികളിലാണ് ഏർപ്പെടാൻ അനുവദിക്കുക.
Also Read: പങ്കാളിയെ തൃപ്തിപ്പെടുത്താൻ: സെക്‌സിന് മുമ്പ് ഈ ലളിതമായ സെക്‌സ് ടിപ്പുകൾ ചെയ്യുക
ജീവനക്കാരുടെ ജീവിത നിലവാരം ഉയർത്താനും പ്രൊഫഷണൽ കാര്യങ്ങളിൽ വളർച്ച കൈവരിക്കാനും മൂൺലൈറ്റിംഗ് പോളിസി കൊണ്ട് സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
Post Your Comments