CinemaLatest NewsIndiaBollywoodNewsEntertainmentMovie Gossips

തെന്നിന്ത്യൻ – ബോളിവുഡ് സിനിമ വിവാദം: ഹിന്ദി സിനിമകളോട് അൽപം ദയ കാണിക്കണമെന്ന് ആലിയ ഭട്ട്

മുംബൈ: തെന്നിന്ത്യൻ – ബോളിവുഡ് സിനിമ വിവാദം കുറച്ച് കാലമായി സോഷ്യൽ മീഡിയയിലും താരങ്ങൾക്കിടയിലും ചർച്ചയാകാറുണ്ട്. ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ആലിയ ഭട്ട്. എല്ലാ തെന്നിന്ത്യൻ സിനിമകളും വിജയക്കുന്നില്ലെന്നും വിജയിച്ച സിനിമകൾ മികച്ചതാണെന്നും ആലിയ പറയുന്നു. ബോളിവുഡിലും സമാനമായി സിനിമകൾ വിജയിച്ചിട്ടുണ്ടെന്നും ഹിന്ദി സിനിമകളോട് അൽപം ദയ കാണിക്കണമെന്നും ആലിയ കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആലിയ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ആലിയ ഭട്ടിന്റെ വാക്കുകൾ ഇങ്ങനെ;

‘ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം ഇത് കഠിനമായ വർഷമാണ്. എല്ലാ തെന്നിന്ത്യൻ സിനിമകളും വിജയക്കുന്നില്ല, എന്നാൽ വിജയിച്ച സിനിമകളെല്ലാം മികച്ച സിനിമകളാണ്. ബോളിവുഡിലും സമാനമായി സിനിമകൾ വിജയിച്ചിട്ടുണ്ട്. ഹിന്ദി സിനിമകളോട് അൽപം ദയ കാണിക്കണം.

കൂടാതെ, താരങ്ങളുടെ ശമ്പളം സിനിമയുടെ ബജറ്റ് വെച്ച് നോക്കുമ്പോൾ അസന്തുലിതമാണ്. ഇക്കാര്യം ഞാൻ സമ്മതിക്കുന്നു. എന്നാൽ, ഇവരോട് എന്ത് പ്രതിഫലം വാങ്ങണമെന്ന് പറയാൻ ഞാൻ ആരുമല്ല. സിനിമകൾ ബോക്‌സ് ഓഫീസിൽ മോശം പ്രകടനം കാഴ്ചവെയ്ക്കുന്നുവെന്ന് അറിഞ്ഞ ശേഷം നടന്മാർ ശേഷിക്കുന്ന ശമ്പളം വേണ്ടന്നു വച്ചതിനും, വാങ്ങിയ പണം തിരികെ നൽകിയതിനും ഉദാഹരണങ്ങളുണ്ട്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button