Latest NewsNewsInternational

ഗാലക്സിയിൽ പുതിയ നക്ഷത്രങ്ങൾ: ജെയിംസ് വെബ് പകർത്തിയ പുതിയ ചിത്രം പുറത്ത്

ന്യൂയോര്‍ക്ക്: ബഹിരാകാശ ടെലിസ്‌കോപ്പായ ജെയിംസ് വെബ്ബ് പകര്‍ത്തിയ കൂടുതല്‍ പ്രപഞ്ച ചിത്രങ്ങള്‍ പുറത്ത്. ഏകദേശം 500 പ്രകാശവർഷം അകലെയുള്ള ഗാലക്സിയിലെ നക്ഷത്ര രൂപീകരണത്തെ കുറിച്ച് നടത്തിയ നിരീക്ഷണത്തെ കുറിച്ചുള്ള റിപ്പോർട്ട് സഹിതമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗാലക്‌സിയിൽ പുതിയ നക്ഷത്രങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പ്രപഞ്ചത്തിന്റെ ആഴത്തിൽ കിടക്കുന്ന നക്ഷത്രങ്ങളുടെ ചിത്രങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ ടെലിസ്‌കോപ്പ് ഒപ്പിയെടുത്തു. മഹാപ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ് ചിത്രങ്ങള്‍.

കോടിക്കണക്കിന് വർഷങ്ങൾക്കിടയിൽ ഗാലക്‌സി എന്തെല്ലാം മാറ്റങ്ങളിലൂടെ കടന്നുപോയി എന്ന് ഈ ചിത്രങ്ങളിലൂടെ വ്യക്തമാകുന്നു. ജെയിംസ് വെബ്ബിലൂടെ നടത്തിയ നിരീക്ഷണത്തിൽ വർഷങ്ങൾക്ക് മുൻപ് ഗാലക്സി ഒരു ചരക്കുവണ്ടിയുടെ ചക്രം പോലെ കാണപ്പെടുന്നു. ഇത് ഈ ചിത്രത്തിൽ കാണാത്ത ഒരു വലിയ സർപ്പിള ഗാലക്സിയും ഒരു ചെറിയ ഗാലക്സിയും തമ്മിലുള്ള അതിവേഗ കൂട്ടിയിടിയുടെ ഫലമായാണ് ഈ രൂപമാറ്റമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

കാർട്ട് വീൽ ഗാലക്‌സി ഒരു പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. ഇത് ഒരു കാലത്ത് ക്ഷീരപഥം പോലെ സർപ്പിളമായിരുന്നു, എന്നാൽ ചെറിയ ഗാലക്‌സികളുമായുള്ള കൂട്ടിയിടിയിലൂടെ വ്യക്തമായ മാറ്റങ്ങൾക്ക് കാരണമാവുകയും പരിവർത്തനം തുടരുകയും ചെയ്യുകയാണെന്ന് ഇവർ പറയുന്നു.

Also Read:‘വര്‍ഗീയത വളരുന്തോറും മതേതരത്വം തളരുകയാണ്’: വിശ്വഹിന്ദു പരിഷത്ത് നേതാവ് സുഭാഷ് ചന്ദ് ഇനി സി.പി.ഐ.എമ്മിലേക്ക്

കൂട്ടിയിടി പ്രധാനമായും ഗാലക്‌സിയുടെ ആകൃതിയെയും ഘടനയെയും ബാധിച്ചു. കാർട്ട് വീൽ ഗാലക്‌സിക്ക് രണ്ട് വളയങ്ങളുണ്ട് – ശോഭയുള്ള ആന്തരിക വളയവും ചുറ്റുമുള്ള വർണ്ണാഭമായ വളയവും. ഈ രണ്ട് വളയങ്ങളും കൂട്ടിയിടിയുടെ മധ്യഭാഗത്ത് നിന്ന് ആണ് ആരംഭിക്കുന്നത്. കുലാത്തിലേക്ക് ഒരു കല്ലിട്ടാൽ ഉണ്ടാകുന്ന അലയൊളികൾ പോലെയാണിത്.

ഭൂമിയിൽ നിന്ന് ഏകദേശം 15,00,000 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജെയിംസ് വെബ് ദൂരദർശിനി, ഏകദേശം 13 ബില്യൺ വർഷങ്ങൾക്ക് മുൻപുണ്ടായ പ്രപഞ്ചത്തിന്റെ ഉത്ഭവത്തിലേക്ക് നോക്കുന്നു. 460 കോടി വര്‍ഷം വരെ പഴക്കമുള്ള നക്ഷത്ര സമൂഹങ്ങളുടെയടക്കം ചിത്രങ്ങൾ കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ടിരുന്നു. ഇതിന്റെ ബാക്കി പത്രമെന്ന നിലയിലാണ് പുതിയ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്.

മുൻകാലങ്ങളിൽ കാർട്ട് വീൽ ഗാലക്‌സിയെ നിരീക്ഷിച്ചിരുന്ന ഹബിളിനെ അപേക്ഷിച്ച്, ചിത്രത്തിന്റെ ഗുണനിലവാരത്തിലും അത് ശേഖരിക്കുന്ന സങ്കീർണ്ണമായ വിശദാംശങ്ങളിലും വ്യക്തമായ വ്യത്യാസം കാണിക്കാൻ ബഹിരാകാശ പേടകത്തിന് സാധിച്ചു. ദൃശ്യപ്രകാശത്തിൽ കാണാൻ കഴിക്കുന്നതിനേക്കാൾ കൂടുതൽ നക്ഷത്രങ്ങളെ കണ്ടെത്തുന്നതിനായി ബഹിരാകാശ പേടകം അതിന്റെ നിയർ-ഇൻഫ്രാറെഡ് ക്യാമറ (NIRCam) യാണ് ഉപയോഗിച്ചത്.

സൂര്യനിൽനിന്ന് 290 ദശലക്ഷം പ്രകാശവർഷം അകലെ പെഗസസ് എന്ന നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റെഫാൻസ് ക്വിന്ററ്റിനെയും ജെയിംസ് വെബ്ബ് കഴിഞ്ഞ തവണ പകർത്തിയിരുന്നു. 1877ൽ എഡ്വേഡ് സ്റ്റെഫാൻ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് 5 താരസമൂഹങ്ങളടങ്ങിയ ഈ ഗാലക്സി ഗ്രൂപ്പ് കണ്ടെത്തിയത്. താരസമൂഹങ്ങളിൽ എൻജിസി 7320 എന്നു പേരുള്ളതാണ് ഏറ്റവും തിളക്കമേറിയത്.

shortlink

Post Your Comments


Back to top button