CinemaLatest NewsNewsIndiaBollywoodMovie Gossips

സെക്‌സ് ആസ്വദിക്കാൻ കഴിയുന്നുണ്ടോ എന്ന് ചോദ്യം: കരൺ ജോഹറിനെ എയറിൽ നിർത്തി ആമിർ ഖാന്റെ മറുപടി

മുംബൈ: ബോളിവുഡിലെ വിവാദ സംവിധായകനാണ് കരൺ ജോഹർ. പ്രധാനമായും സ്വജനപക്ഷപാതമാണ് കരണിനെതിരെ പലരും ഉയർത്തിയിട്ടുള്ള ആരോപണം. പല തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളുടെ പേരിലും കരൺ ജോഹർ വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. കരൺ അവതരിപ്പിക്കുന്ന ‘കോഫി വിത്ത് കരൺ’ എന്ന ടെലിവിഷൻ പരിപാടിയുടെ മിക്ക ഭാഗങ്ങളും വിവാദം സൃഷ്ടിക്കാറുണ്ട്.

ഇപ്പോഴിതാ കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡിന്റെ പ്രൊമോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരിപാടിയിൽ സൂപ്പർ താരം ആമിർ ഖാനും, നടി കരീന കപൂറുമായിരുന്നു, ഇത്തവണത്തെ അതിഥികൾ. കരീനയോടുള്ള കരണിന്റെ ഒരു ചോദ്യവും, അതിന് ആമിർ ഖാൻ നൽകിയ മറുപടിയുമാണ് ചർച്ചയാകുന്നത്.

പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനെ പൊലീസ് അറസ്റ്റുചെയ്തു

‘കുഞ്ഞുങ്ങൾ ഉണ്ടായതിന് ശേഷം സെക്‌സ് നന്നായി ആസ്വദിക്കാൻ കഴിയുന്നുണ്ടോ?’ എന്നായിരുന്നു കരൺ കരീനയോട് ചോദിച്ചത്. അതേസമയം, ‘നിങ്ങൾക്ക് ഇരട്ടകുട്ടികളല്ലേ? നിങ്ങൾ തന്നെ പറയൂ എന്നായിരുന്നു കരീനയുടെ മറുപടി. എന്നാൽ, തന്റെ അമ്മ ഈ പരിപാടി കാണുന്നുണ്ടെന്നും, ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാൻ തനിക്ക് കഴിയില്ലെന്നും കരൺ ജോഹർ പ്രതികരിച്ചു.

ഇതുകേട്ടയുടൻ ആമിർ ഖാൻ നൽകിയ മറുപടി കരൺ ജോഹറിന്റെ വായടപ്പിക്കുന്നതായിരുന്നു. ‘മറ്റുള്ളവരുടെ സെക്‌സിനെ കുറിച്ച് ചോദിക്കുമ്പോൾ നിങ്ങളുടെ അമ്മയ്ക്ക് കുഴപ്പമുണ്ടാകില്ലേ? എന്തു ചോദ്യങ്ങളാണ് ചോദിക്കുന്നത്?’ എന്നായിരുന്നു ആമിറിന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button