Latest NewsKeralaNews

ഈ ധീര യോദ്ധാക്കളില്‍ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരുന്നവരാണ്: നമോവാകമെന്ന് കെ സുരേന്ദ്രന്‍

പതിനഞ്ചുകൊല്ലം ത്രിവർണ്ണ പതാക വലിച്ചു താഴ്ത്തി കരിങ്കൊടി കെട്ടിയ ചരിത്രം വല്ലപ്പോഴും ഓർക്കുന്നത് നല്ലത്.

തിരുവനന്തപുരം: സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ വി.ഡി സവര്‍ക്കറുടെ പേരും സി.പി.ഐ.എം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിനെതിരെയാണ് കെ സുരേന്ദ്രൻ രംഗത്തെത്തിയത്. സി.പി.എമ്മിന്റെ കുറിപ്പിന് മറുപടിയായി മഹാമനസ്‌കതയ്ക്ക് നമോവാകമെന്ന് കെ.സുരേന്ദ്രന്‍ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ സവർക്കറെയും ഉൾപ്പെടുത്തിയ മഹാമനസ്കതയ്ക്ക് നമോവാകം. ആഗസ്ത് 15 അല്ല ഇതാപത്തു പതിനഞ്ചാണെന്നാണ് 47 ൽ പറഞ്ഞത്. വെളുത്ത സായിപ്പിന്റെ കയ്യിൽ നിന്ന് കറുത്ത സായിപ്പിന്റെ കയ്യിലേക്കുള്ള അധികാരക്കൈമാറ്റം മാത്രം.

Read Also: കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

പതിനഞ്ചുകൊല്ലം ത്രിവർണ്ണ പതാക വലിച്ചു താഴ്ത്തി കരിങ്കൊടി കെട്ടിയ ചരിത്രം വല്ലപ്പോഴും ഓർക്കുന്നത് നല്ലത്. എഴുപത്തഞ്ചു കൊല്ലത്തിനിപ്പുറം തെറ്റ് തിരിച്ചറിഞ്ഞു പ്രായശ്ചിത്തം ചെയ്യുന്നത് നല്ലതുതന്നെ. അപ്പോഴും കൊടിയ വഞ്ചനയുടെ നേർ ചരിത്രം പുതുതലമുറ മറക്കണമെന്നു മാത്രം വാശി പിടിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button