Latest NewsNewsIndia

സാഗര്‍ തടാകത്തില്‍ ഏഴ് യുവാക്കള്‍ മുങ്ങി മരിച്ചു

ഷിംല :ഹിമാചല്‍ പ്രദേശിലെ ഗോബിന്ദ് സാഗര്‍ തടാകത്തില്‍ ഏഴ് യുവാക്കള്‍ മുങ്ങി മരിച്ചു. പഞ്ചാബിലെ മൊഹാലിയില്‍ നിന്ന് ഉന ജില്ലയിലെ തടാകം സന്ദര്‍ശിക്കാനെത്തിയ 11 അംഗ സംഘത്തിലെ ഏഴ് യുവാക്കളാണ് അപകടത്തില്‍പ്പെട്ടത് .അപകടത്തില്‍ നാല് പേര്‍ രക്ഷപ്പെട്ടു.

Read Also: കളക്ടർ നിയമനം: ഒരു വിഭാഗം ആളുകളുടെ സമ്മർദ്ദത്തിനു വഴങ്ങി തീരുമാനം പിൻവലിച്ച നടപടി തികഞ്ഞ ഭീരുത്വമെന്ന് കെ. സുരേന്ദ്രൻ

തടാകം കാണാനെത്തിയ പതിനൊന്ന് യുവാക്കള്‍ ചേര്‍ന്നാണ് തടാകം സന്ദര്‍ശിക്കാന്‍ എത്തിയത്. തുടര്‍ന്ന് ഒരുമിച്ച് കുളിക്കുന്നതിനായി തടാകത്തില്‍ ഇറങ്ങി. പിന്നാലെ അപകടം ഉണ്ടാകുകയായിരുന്നു.16 നും 18 നും ഇടയില്‍ പ്രായമുള്ളവരാണ് സന്ദര്‍ശനത്തിയത്. അവരില്‍ ഒരാള്‍ക്ക് 30 വയസ്സ് പ്രായമുണ്ടെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ പോലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിരുന്നു. ബിയാസ് മാനേജ്മെന്റ് ബോര്‍ഡില്‍ നിന്നും മുങ്ങല്‍ വിദഗ്ധരെ ആശ്യപ്പെട്ടിട്ടുണ്ടെന്ന് ബംഗാന സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് യാഗ് രാജ് ധിമാന്‍ പറഞ്ഞു .സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button