
ഡൽഹി: സെൻട്രൽ പാസ്‌പോർട്ട് ഓർഗനൈസേഷൻ പാസ്‌പോർട്ട് ഓഫീസർ (പി.ഒ), ഡെപ്യൂട്ടി പാസ്‌പോർട്ട് ഓഫീസർ (ഡി.പി.ഒ) തസ്തികകളിലേക്കുള്ള തൊഴിൽ വിജ്ഞാപനം പുറത്തിറക്കി.
മധുര, അമൃത്സർ, ബറേലി, ജലന്ധർ, ജമ്മു, നാഗ്പൂർ, പനാജി, റായ്പൂർ, ഷിംല, ശ്രീനഗർ, സൂറത്ത്, അഹമ്മദാബാദ്, ചണ്ഡിഗഡ്, ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, കൊൽക്കത്ത, കോഴിക്കോട്, മുംബൈ, പൂനെ എന്നിവിടങ്ങളിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ പ്രസ്തുത തസ്തികകളിലേക്ക് ഒഴിവുകൾ ലഭ്യമാണ്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ http://passportindia.gov.in വഴി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പാസ്‌പോർട്ട് ഓഫീസർ തസ്തികയിലേക്ക് 78,880- 2,09,200 രൂപയും അസിസ്റ്റന്റ് പാസ്‌പോർട്ട് ഓഫീസർ തസ്തികയിൽ 67,700- 2,08,700 രൂപയും ശമ്പളമായി ലഭിക്കും.
സംസ്ഥാന സ്‌കൂള്‍ കലോത്സവവും സംസ്ഥാന സ്‌കൂള്‍ കായിക മേളയും നടത്തുന്ന ജില്ലകളെ നിശ്ചയിച്ചു
യോഗ്യത: പാസ്‌പോർട്ട് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ പേരന്റ് കേഡറിലോ ഡിപ്പാർട്ട്‌മെന്റിലോ റെഗുലർ അടിസ്ഥാനത്തിൽ തുല്യതയുള്ള തസ്തികയിൽ 5വർഷത്തെ സേവന പരിചയം ഉണ്ടായിരിക്കണം. ബിരുദത്തോടൊപ്പം അംഗീകൃത സ്ഥാപനത്തിൽ നിന്ന് 9 വർഷത്തെ പ്രവൃത്തി പരിചയം നേടിയവരായിരിക്കണം.
ഡെപ്യൂട്ടി പി.ഒ പോസ്റ്റുകൾക്ക്, പി.ഒ പോസ്റ്റുകൾക്ക് സമാന തസ്തികകളും യോഗ്യതകളും മതിയാകും. എന്നിരുന്നാലും, 5 വർഷത്തെ പ്രവൃത്തി പരിചയം മാത്രം മതി.
Post Your Comments