Latest NewsNewsIndiaBusiness

പരാതികൾക്ക് വിരാമമിട്ട് ഇൻഡിഗോ, പൈലറ്റുമാരുടെ ശമ്പളം പുനഃസ്ഥാപിക്കുന്നു

കോവിഡ് ആശങ്കകൾ അകന്ന് വിമാന സർവീസുകൾ പഴയത് പോലെ ആരംഭിച്ചില്ലെങ്കിലും ശമ്പളം പുനഃസ്ഥാപിക്കാത്തതിൽ പൈലറ്റുമാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു

നീണ്ട കാലത്തെ പരാതികൾക്കൊടുവിൽ പൈലറ്റുമാരുടെ ശമ്പളം പുനഃസ്ഥാപിക്കാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. ഈ വർഷം നവംബർ അവസാനത്തോടെ ശമ്പളം പൂർണമായും പുനഃസ്ഥാപിക്കാനാണ് ഇൻഡിഗോ ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിസന്ധി കാലയളവിലാണ് ഇൻഡിഗോ പൈലറ്റുമാരുടെ ശമ്പളം 28 ശതമാനം വെട്ടിക്കുറച്ചത്.

കോവിഡ് ആശങ്കകൾ അകന്ന് വിമാന സർവീസുകൾ പഴയത് പോലെ ആരംഭിച്ചില്ലെങ്കിലും ശമ്പളം പുനഃസ്ഥാപിക്കാത്തതിൽ പൈലറ്റുമാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ, ജൂലൈ മാസങ്ങളിലായി മൊത്തം 16 ശതമാനം ശമ്പളം വർദ്ധിപ്പിച്ചിരുന്നു. ബാക്കിയുള്ള 12 ശതമാനമാണ് സെപ്തംബർ, നവംബർ മാസങ്ങളിൽ പുനഃസ്ഥാപിക്കുക.

Also Read: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: എംജി പരീക്ഷകള്‍ മാറ്റി

എയർ ഇന്ത്യ, വിസ്താര, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ കോവിഡിന് മുൻപുള്ള നിലയിലേക്ക് ജീവനക്കാരുടെ ശമ്പളം പൂർണമായും പുനഃസ്ഥാപിക്കാനുള്ള നീക്കത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button