Latest NewsKeralaNews

ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ നടപടി വേണമെന്ന് ഹൈക്കോടതി

 

 

കൊച്ചി: ട്രാഫിക് ഡ്യൂട്ടിക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പോലീസുകാർക്കെതിരേ നടപടിയെടുക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. ഫോൺ ഉപയോഗിക്കുന്ന പോലീസുകാർ നിയമനടപടി നേരിടാൻ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് അമിത് റാവൽ പറഞ്ഞു.

ഡ്യൂട്ടിക്കിടെ ട്രാഫിക് പോലീസുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് ഫോട്ടോയോ വീഡിയോയോ വഴി ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കാം. ഫോൺ ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ കമ്മീഷണർ നടപടിയെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കൊച്ചി നഗരത്തിലെ ഗതാഗത നിയന്ത്രണ ചുമതലയുള്ള ട്രാഫിക് പോലീസുകാരുടെ മൊബൈൽ ഫോൺ ഉപയോഗം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കോടതി ഇടപെടൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button