
മുസാഫർനഗര്‍: ഉത്തരേന്ത്യയിലെ ഹൈന്ദവ തീര്‍ത്ഥാടന ഉത്സവമായ കൻവാർ യാത്രയ്ക്ക് വേണ്ടി ഗാനം ആലപിച്ച മുസ്ലീം ഗായികയ്ക്കെതിരെ വിമർശനം. ഉത്തര്‍പ്രദേശിലെ മുസാഫർനഗറില്‍ നിന്നുള്ള ഗായിക ഫർമാനി നാസിനെതിരെ ഫത്വവയുമായി ചില മുസ്ലീം പണ്ഡിതര്‍ രംഗത്തെത്തിയിരിക്കുകയാണ്. പാട്ട് പാടുന്നതും ഡാൻസ് കളിക്കുന്നതും ഇസ്‌ലാമിൽ അനുവദനീയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ഗായികയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്.
‘ഹർ ഹർ ശംഭു’ എന്ന് തുടങ്ങുന്ന ഗാനം ആണ് യുവതി പാടി യൂട്യൂബില്‍ ഇട്ടത്. പാട്ട് വൈറലായി. ഇതോടെയാണ് വിമർശനവുമായി പണ്ഡിതർ രംഗത്ത് വന്നത്. ദേവബന്ദിലെ ചില മുസ്ലീം പണ്ഡിതര്‍ ആണ് ഇതിനെ എതിർത്തത്. പാട്ട് വൈറലാവുകയും ഫത്വ പുറപ്പെടുവിക്കുകയും ചെയ്തതോടെ ഫാർമനിയുടെ ജീവിതവും ചർച്ചയായി.
Also Read:പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്യൂയിസ് വാല്‍വും തുറന്നു: പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം
മുസാഫർനഗർ ജില്ലയിലെ രത്തൻപുരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് യുവതിയുടെ താമസം. മീററ്റിലെ ഛോട്ടാ ഹസൻപൂർ ഗ്രാമത്തിലെ ഇമ്രാനുമായി 2017 ൽ യുവതിയുടെ വിവാഹം കഴിഞ്ഞു. കുഞ്ഞ് ജനിച്ച് ഒരു വർഷത്തിന് ശേഷം ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് വീട് ഉപേക്ഷിച്ച് ഫർമാനി മകന്‍റെയൊപ്പം ഇപ്പോള്‍ അമ്മയുടെ സഹോദരന്‍റെ വീട്ടിലാണ് താമസിക്കുന്നത്. മകന്‍റെ തൊണ്ടയിലെ അസുഖം മൂലമാണ് യുവതിക്ക് പീഡനമേൽക്കേണ്ടി വന്നത്.
ഫര്‍മാനിക്ക് നന്നായി പാടാൻ അറിയാമെന്ന് മനസിലായ സമീപവാസിയായ രാഹുല്‍ എന്ന ചെറുപ്പക്കാരനാണ് ഇവരെ അയാളുടെ യൂട്യൂബില്‍ ഒരു ഗാനം പാടാന്‍ സമീപിച്ചത്. ഇയാള്‍ക്ക് വേണ്ടി ഫര്‍മാനി പാടുകയായിരുന്നു. പാട്ട് വൈറലായി, ഫർമാനി അറിയപ്പെടാന്‍ തുടങ്ങി. ഇന്ത്യന്‍ ഐഡിയല്‍ ഷോയില്‍ അടക്കം പാടുവാന്‍ പോയി. ഇതിനൊപ്പം തന്നെ യൂട്യൂബ് ചാനലില്‍ കുട്ടികള്‍ക്കുള്ള ഗാനങ്ങളും മറ്റും പാടി ഈ ഗായിക പ്രശസ്തയായി. അതിനിടെ കന്‍വാര്‍ യാത്രയ്ക്ക് ആദരവ് അര്‍പ്പിച്ച് ശിവശംഭു എന്ന ഭക്തിഗാനം റെക്കോർഡ് ചെയ്ത് അത് യൂട്യൂബിൽ ഇടുകയായിരുന്നു.
‘ഇസ്ലാമിൽ പാട്ടും നൃത്തവും നിയമവിരുദ്ധമാണ്. അല്ലാഹുവിൽ നിന്ന് ‘തൗബ’ (മാപ്പ്) തേടാൻ നാസിനോട് ആവശ്യപ്പെടും’, അർഷാദ് കാസ്മി എന്ന മുസ്ലീം പുരോഹിതന്‍ പിടിഐയോട് പറഞ്ഞു.
Post Your Comments