അതിരാവിലെ നാരങ്ങാനീര് കുടിക്കുകയാണെങ്കില്‍ അര്‍ബുദം വരില്ല എന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? ഇതിനെ കുറിച്ച് ചില പഠനങ്ങളും നടന്നു. നാരങ്ങ അടക്കമുളള സിട്രസ് ഫലങ്ങള്‍ ചില ക്യാന്‍സറുകളെ തടയാന്‍ സഹായിക്കുമെന്നാണ് പഠനം പറയുന്നത്. എന്നാല്‍, ഇത് ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ല.
നിങ്ങള്‍ക്ക് എന്തെങ്കിലും ഒരു ക്യാന്‍സര്‍ കണ്ടെത്തിയാല്‍ ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരമുളള ഒരു ഡയറ്റ് ചെയ്യണമെന്നാണ് മികലേ മോര്ഗന് എന്ന ഡയറ്റീഷ്യന് പറയുന്നത്. അല്ലാതെ ഇത്തരത്തില്‍ നാരങ്ങ കഴിച്ചാല്‍ ക്യാന്‍സര്‍ വരില്ല എന്നുപറയാന്‍ പറ്റില്ല എന്നും അദ്ദേഹം പറയുന്നു.
Read Also : പരാതികൾക്ക് വിരാമമിട്ട് ഇൻഡിഗോ, പൈലറ്റുമാരുടെ ശമ്പളം പുനഃസ്ഥാപിക്കുന്നു
ദിവസവും നാരങ്ങാനീര് കുടിക്കുന്നതും ഇതു കൊണ്ട് മോണയില്‍ ഉഴിയുന്നതുമൊക്കെ ഈ അവസ്ഥകള്‍ മാറാന്‍ സഹായിക്കും. ജീവകം സി ക്കു പുറമേ ബി- കോംപ്ലക്സ് ജീവകങ്ങളും പൊട്ടാസ്യവും ഫ്ളവനോയ്ഡുകളും ചെറുനാരങ്ങയില്‍ നല്ല തോതില്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങയിലുള്ള ഫ്ളവനോയിഡുകള്‍ ശരീരത്തില്‍ നീരുകെട്ടല്, പ്രമേഹത്തോടനുബന്ധിച്ച് ചെറുധമനികള്‍ പൊട്ടിയുണ്ടാകുന്ന രക്തസ്രാവം, അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, പിത്തം എന്നിവയെ ശമിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
Post Your Comments