COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 277 കേസുകൾ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. ചൊവ്വാഴ്ച്ച 277 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 346 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 3 മരണങ്ങളാണ് ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: സംസ്ഥാന സ്‌കൂള്‍ കലോത്സവവും സംസ്ഥാന സ്‌കൂള്‍ കായിക മേളയും നടത്തുന്ന ജില്ലകളെ നിശ്ചയിച്ചു

810,187 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 796,102 പേർ രോഗമുക്തി നേടി. 9,255 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 127 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു : പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button