ആഹാര രീതിയിലും ജീവിതചര്യയിലും മാറ്റങ്ങൾ വരുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ കഴിയും. എന്നാൽ, പോഷക മൂല്യങ്ങൾ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതിലൂടെ ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കുന്നതാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഈ പാനീയങ്ങൾ കുടിക്കൂ.
കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. കഫീനിന് പുറമേ, കാറ്റെച്ചിൻസ് എന്നാൽ ആന്റി ഓക്സിഡന്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും വയറിലെ കൊഴുപ്പ് ഫലപ്രദമായി ഇല്ലാതാക്കാനും സഹായിക്കും. അടുത്തതാണ് ഉലുവ വെള്ളം. ഉലുവ വെള്ളം കുടിച്ചാൽ വയറിലെ കൊഴുപ്പ് കുറയുകയും ശരീരഭാരം എളുപ്പത്തിൽ നിയന്ത്രിക്കാനും സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ വെള്ളം നല്ലതാണ്.
Also Read: സ്മൃതി ഇറാനിക്കും മകള്‍ക്കുമെതിരെ വ്യാജ ആരോപണം: കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി ഹൈക്കോടതി
അടുത്തതാണ് ബീറ്റ്റൂട്ട് ജ്യൂസ്. കലോറി കുറഞ്ഞതും ഫൈബർ അടങ്ങിയതുമായ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. ബീറ്റ്റൂട്ടിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. ഇതിൽ ആന്റി- ഇൻഫ്ലമേറ്ററി, ആന്റീ ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
Post Your Comments