ചെന്നൈ: ടെക്‌സ്റ്റൈല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവാവിന് തീവ്രവാദ സംഘടനയുമായി ബന്ധമെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിനാലുകാരനായ ആസിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also: ടാങ്കറുകളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള സമയപരിധി നീട്ടി: അറിയിപ്പുമായി ഖത്തർ
തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അക്തര്‍ ഹുസൈന്‍ എന്നയാളെ ജൂലായില്‍ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന്, കര്‍ണാടക പൊലീസ് നടത്തിയ അന്വേഷണത്തില്‍ അക്തര്‍ ഹുസൈന് സേലത്തുള്ള രണ്ട് പേരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്ക് ബന്ധമുള്ള അലിമുല്ലാ എന്ന യുവാവിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുപതുകാരനായ അലിമുല്ലായെ ചോദ്യം ചെയ്തതോടെയാണ് ആസിക്കിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്നതിന് ആസിക്കിനും അലിമുല്ലായ്ക്കും പ്രതിമാസം മുപ്പതിനായിരം രൂപയാണ് തീവ്രവാദ സംഘടനകള്‍ പ്രതിഫലമായി നല്‍കിയിരുന്നത്.
Post Your Comments