Latest NewsIndiaNews

സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കി മുംബൈ പോലീസ്

മുംബൈ: നടന്‍ സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കുന്നതിന് മുംബൈ പൊലീസ് ലൈസന്‍സ് നല്‍കി. ഈ മാസം 22-ാം തിയതി ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍ക്കറെ കാണുകയും, അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വധഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് സല്‍മാന്‍ ഖാന്‍ തോക്ക് ലൈസന്‍സിന് വേണ്ടി അപേക്ഷിച്ചത്.

Read Also: വീരപ്പനെ വധിച്ച സഞ്ജയ് അറോറയെ ഡല്‍ഹിയുടെ ചുമതല ഏല്‍പ്പിച്ച് അമിത് ഷാ

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാല കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സല്‍മാന്‍ ഖാനും വധഭീഷണി ലഭിച്ചത്. സിദ്ദുവിന്റെ അതേഗതി തന്നെ നിങ്ങള്‍ക്കും വരുമെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നത്. സല്‍മാന്‍ ഖാന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അപേക്ഷ അദ്ദേഹം താമസിക്കുന്ന സോണ്‍ 9 ചുമതലയുള്ള ഡിസിപിക്ക് കൈമാറി.

ഇതിന് പിന്നാലെയാണ് സല്‍മാന്‍ ഖാന് തോക്കിനുള്ള ലൈസന്‍സ് നല്‍കിയത്. നിലവില്‍ ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലാണ് സല്‍മാന്‍ ഖാന്‍ നിലവില്‍ അഭിനയിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button