ന്യൂഡൽഹി: 2004ലും നരേന്ദ്ര മോദി തന്നെ ആയിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് വ്യക്തമാക്കി അമിത് ഷാ. വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെ ബിജെപിയും ജെഡിയുവും ഒരുമിച്ച് നേരിടുമെന്ന് അദ്ദേഹം അറിയിച്ചു.
2024ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ മോദിജി ബിജെപിയെ നയിക്കുമെന്നും അദ്ദേഹം തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും അമിത് ഷാ വ്യക്തമാക്കി. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവുമധികം മന്ത്രിമാരെ ഗ്രാമങ്ങളിൽ നിന്നും വനവാസി മേഖലകളിൽ നിന്നും ദളിത് വിഭാഗങ്ങൾക്കിടയിൽ നിന്നും മന്ത്രിസഭയിൽ എത്തിച്ചത് മോദി സർക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Also read: ഓപ്പറേഷനിടയിൽ തലയ്ക്ക് വെടിയേറ്റു: രാജ്യത്തിനു വേണ്ടി ജീവൻ നൽകി മിലിട്ടറി ഡോഗ് ആക്സെൽ
യോഗത്തിൽ കാശ്മീരിൽ നിന്നുള്ള സ്ത്രീകൾ നിർമ്മിച്ച ത്രിവർണ്ണ പതാകകൾ വിതരണം ചെയ്തു. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്താകെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Post Your Comments