കൊച്ചി: തൃശൂരിൽ മരിച്ച യുവാവിന് മങ്കി പോക്സ് തന്നെയെന്ന് സ്ഥിരീകരണം. മങ്കി പോക്സ് ബാധിച്ചാണ് യുവാവ മരിച്ചതെന്ന് പൂനൈ വൈറോളജി ലാബിലെ പരിശോധനയിൽ വ്യക്തമായി. രാജ്യത്തെ ആദ്യത്തെ മങ്കി പോക്സ് മരണ കേസാണിത്. മരണം അത്യപൂർവമായിട്ടും രോഗി മരിച്ച സംഭവത്തിൽ ആശങ്കയുണർത്തുന്നു. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശി (22) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്.
ഈ മാസം 21ന് യുഎഇയിൽ നിന്നും എത്തിയ യുവാവ് 27നാണ് മങ്കി പോക്സ് ലക്ഷണങ്ങളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവ് ചികിത്സ തേടിയത് മസ്തിഷ്ക ജ്വരവും കടുത്ത ക്ഷീണവും കാരണം. നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാന്‍ പോയിരുന്നു. പരിശോധനാഫലം അനുസരിച്ച് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷനത്തിലാക്കും.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സംഘത്തെ നിയോഗിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. യുവാവിന്റെ മരണം മങ്കി പോക്സ് മൂലമാണെന്ന സംശയം ഉയർന്നപ്പോൾ തന്നെ ആരോഗ്യവകുപ്പ് പുന്നയൂരിൽ യോഗം വിളിക്കുകയും മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കുകയും ഇയാളുമായി സമ്പർക്കപ്പട്ടികയിലുള്ളവരെയും കണ്ടെത്തുകയും ചെയ്തു.
Post Your Comments