രാജ്യത്ത് ഏവിയേഷൻ ടർബൈനിന്റെ വില കുറച്ചു. അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവിനെ തുടർന്നാണ് വിമാന ഇന്ധനത്തിന്റെ വില കുറച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ധന നിരക്ക് 12 ശതമാനമായാണ് കുറച്ചത്. ഇതോടെ, ഒരു കിലോലിറ്റർ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില 1,21,915.57 രൂപയായി. മുൻപ് ഇത് 1,38,147.93 രൂപയായിരുന്നു.
റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില കുതിച്ചുയര്‍ന്നു. ഇത് വിമാനത്തിന്റെ ചിലവിനെയും പ്രതികൂലമായി ബാധിച്ചിരുന്നു. നിലവിൽ, നിരക്ക് കുറച്ചത് വിമാന കമ്പനികൾക്ക് നേരിയ ആശ്വാസമാണ് നൽകുന്നത്. രണ്ടാഴ്ചയിലെ അന്താരാഷ്ട്ര എണ്ണവിലയുടെ നിരക്കിനെ അടിസ്ഥാനപ്പെടുത്തി എല്ലാ മാസവും ഒന്നാം തീയതിയും പതിനാറാം തീയതിയും ഏവിയേഷൻ ടർബൈനിന്റെ വില പരിഷ്കരിക്കാറുണ്ട്.
Also Read: സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കി മുംബൈ പോലീസ്
വിവിധ സംസ്ഥാനങ്ങളിലെ നികുതികൾക്കനുസരിച്ച് ഇന്ധനവിലയിലും മാറ്റങ്ങൾ ഉണ്ട്. മുംബൈയിൽ ഒരു കിലോലിറ്റർ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന് 1,20,875.86 രൂപയും കൊൽക്കത്തയിൽ 1,26,516.29 രൂപയുമാണ് വില.
Post Your Comments