Latest NewsKeralaCinemaMollywoodNewsEntertainment

ഷെയ്ൻ നിഗത്തെ ഇഷ്ടമാണ്, കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്: മനസ് തുറന്ന് ഹനാൻ

സ്‌കൂൾ യൂണിഫോമിൽ മീൻ കച്ചവടം നടത്തിയ ഹനാനെ മലയാളികൾ മറക്കാനിടയില്ല. ഹനാൻ ഇന്ന് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുകയാണ്. ആളിപ്പോൾ ഫിറ്റ്നസിന്റെ തിരക്കിലാണ്. 2018 ൽ വാഹനാപടകത്തിൽ നട്ടെല്ലിന് പരിക്ക് പറ്റി ചികിത്സയിലായിരുന്ന ഹനാന്റെ പുതിയ വർക്ക് ഔട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലാകുന്നു. ഇപ്പോഴിതാ, തനിക്ക് ക്രഷ് തോന്നിയ നടൻ ഷെയ്ൻ നിഗം ആണെന്ന്
തുറന്നു പറയുകയാണ് ഹനാൻ. അനക്ഡോട്ട് മീഡിയ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു ഹനാന്റെ തുറന്നു പറച്ചിൽ.

ഷെയ്ൻ നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഹനാൻ പറഞ്ഞു. ഷെയ്ൻ നിഗം തയ്യാറായാൽ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് ഹനാൻ പറയുന്നു. സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ വിജയുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ഹനാൻ പറഞ്ഞു. നായിക ആയിട്ട് ആണെങ്കിൽ ഷെയ്ൻ ആണെന്നും ഹനാൻ പറയുന്നുണ്ട്.

സ്വവർഗാനുരാഗത്തെ കുറിച്ചും ഹനാൻ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. സ്വവർഗാനുരാഗം ശരിയാണെന്നും, അവർ തമ്മിലുള്ള സ്നേഹം നമ്മൾ മനസിലാക്കണമെന്നും ഹനാൻ പറയുന്നു. സ്വന്തം പാർട്ട്ണർ ആൺകുട്ടി വേണോ പെൺകുട്ടി വേണോ എന്നതൊക്കെ അവരവരുടെ താൽപ്പര്യം മാത്രമാണെന്നും, ആ വ്യക്തിസ്വാതന്ത്ര്യത്തിൽ ആരും കൈകടത്തേണ്ട ആവശ്യമില്ലെന്നും ഹനാൻ പറഞ്ഞു.

ഹനാന്റെ വർക്ക്ഔട്ട് വീഡിയോ വൈറലായിരുന്നു. ഹനാന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഒരുപാട് മാറിപ്പോയല്ലോ എന്നാണ് കാണുന്നവരൊക്കെ പറയുന്നത്. ജീവിത പ്രതിസന്ധികളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ഉള്ള ഒരു വിശ്വാസം ആദ്യം മുതൽ തന്നെ ഹനാന്റെ കൈമുതൽ ആയിരുന്നു. ആ വിശ്വാസത്തിലൂടെ തന്നെ ആണ് സോഷ്യൽ മീഡിയയിൽ ഹനാൻ ശ്രദ്ധ നേടിയത്. വീൽ ചെയറിൽ നിന്ന് സ്വന്തം ആത്മബലം കൊണ്ട് എഴുന്നേറ്റ് നിന്ന് ഹനാൻ ഇപ്പോൾ ജിമ്മിൽ അനായാസം വർക്ക്ഔട്ട് ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button