നിരവധി ഗുണങ്ങൾ അടങ്ങിയ ഇഞ്ചി ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിന് പുറമേ, ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. ആന്റി ഓക്സിഡന്റുകളുടെ പ്രധാന ഉറവിടമായതിനാൽ ഇഞ്ചി ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ ക്യാൻസർ, സ്ട്രോക്ക് തുടങ്ങിയ മാരക അസുഖങ്ങളിൽ നിന്ന് രക്ഷനേടാൻ സഹായിക്കും. ഇഞ്ചിയുടെ മറ്റു ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
കൊളസ്ട്രോൾ ഉള്ളവർക്ക് ഇഞ്ചി നല്ലതാണ്. ഇഞ്ചിയുടെ ഉപയോഗം രക്തക്കുഴലുകളിൽ ഉണ്ടാക്കുന്ന തടസത്തെ നീക്കം ചെയ്യാൻ സഹായിക്കും. കൊളസ്ട്രോൾ ഉള്ളവർ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ഉറക്കം കിട്ടാനും സഹായിക്കും. കൊളസ്ട്രോളിന് പുറമേ, പ്രമേഹം ഉള്ളവർക്കും ഇഞ്ചി ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇഞ്ചിക്ക് കഴിയും.
ഛർദ്ദി, ഓക്കാനം എന്നിവ തടയാൻ ഇഞ്ചി മികച്ചതാണ്. ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിരിക്കുന്നതിനാൽ ഛർദ്ദി, ഓക്കാനം എന്നിവ ഇല്ലാതാക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഇഞ്ചി നല്ലതാണ്. വെറും വയറ്റിൽ ഇഞ്ചി കഴിച്ചാൽ ഏതാണ്ട് 40 കലോറിയോളം കൊഴുപ്പ് കുറയും.
Post Your Comments