ThiruvananthapuramNattuvarthaLatest NewsKeralaNews

വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതി പിടിയിൽ

തണ്ണിക്കോണം വിളയിക്കട വിശ്വ കമൽ വീട്ടിൽ അജീഷിനെ (31)യാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്

കിളിമാനൂർ: വീട് കയറി ആക്രമണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തണ്ണിക്കോണം വിളയിക്കട വിശ്വ കമൽ വീട്ടിൽ അജീഷിനെ (31)യാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 30-ന് രാത്രി 11ഓടെ നഗരൂർ നെടുമ്പറമ്പ് രാജധാനി കോളജിന് സമീപം ബിനുവിന്റെ വീട്ടിൽ പ്രതി അതിക്രമിച്ചു കയറി ജനൽ ചില്ല് അടിച്ചുപൊട്ടിക്കുകയായിരുന്നു.

Read Also : എംഎസ്എംഇകൾക്ക് ധനസഹായം ഉറപ്പുവരുത്താൻ പുതിയ കരാറിൽ ഏർപ്പെട്ട് എസ്വിസി ബാങ്കും എസ്ഐഡിബിഐയും

തണ്ണിക്കോണം സ്വദേശിയായ യുവാവിനെ കുത്തിക്കൊന്ന കേസിലും കടവിള സ്വദേശിയായ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ഷിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button