![](/wp-content/uploads/2022/08/whatsapp-image-2022-08-01-at-6.06.46-pm.jpeg)
നീണ്ട ഏഴു ദിവസങ്ങൾക്ക് ശേഷം 5ജി സ്പെക്ട്രത്തിന്റെ ആദ്യം ലേലം ഇന്ന് അവസാനിച്ചു. പിടിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം, അവസാന ലേല തുക 1,50,173 കോടി രൂപയാണ്. രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ-ഐഡിയ, അദാനി ഗ്രൂപ്പ് എന്നിവയാണ് ലേലത്തിൽ പങ്കാളികളായത്. ജൂലൈ 26 നാണ് ലേലം ആരംഭിച്ചത്.
രാജ്യം കണ്ട ഏറ്റവും വലിയ ലേലമാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. എന്നാൽ, കമ്പനികൾ സ്വന്തമാക്കിയ സ്പെക്ട്രങ്ങളെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ കേന്ദ്രം പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റ് 14 ന് മുൻപ് സ്പെക്ട്രത്തിന്റെ വിതരണം പൂർത്തീകരിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ലേലത്തിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി ടെലികോം സേവന ദാതാക്കൾ കോടികളാണ് കെട്ടിവെച്ചത്.
Also Read:
72097.85 മെഗാഹെർട്സ് സ്പെക്ട്രം ആണ് ലേലത്തിന് വെച്ചത്. 20 കൊല്ലത്തേക്കാണ് സ്പെക്ട്രം നൽകുക. 5ജിയിലൂടെ ഇന്റർനെറ്റ് നെറ്റ്‌വർക്ക് ഉപവിഭാഗങ്ങളായി വിഭജിക്കാൻ കഴിയും.
Post Your Comments