
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. മദ്രസ അധ്യാപകനായിരുന്ന പെരുമ്പാവൂർ നെടുംതോട് താമസിക്കുന്ന തൊടുപുഴ ഇടവെട്ടി വാഴമറ്റം വീട്ടിൽ അബ്ദുൽ സലാം (52), ഓട്ടോ ഡ്രൈവർ ഈസ്റ്റ് കടുങ്ങല്ലൂർ കാട്ടിലെ പറമ്പിൽ വീട്ടിൽ രഞ്ജിത് (28) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസുകള്‍ തടയുമെന്ന് സി.ഐ.ടി.യു
2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. വിവരം കുട്ടി സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് വെളിപ്പെടുത്തിയത്. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന്, പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ എം.എസ്. ഷെറി, അബ്ദുൾ റൗഫ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എ.എ. അൻസാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments