Latest NewsKeralaNews

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണം: ആവശ്യം ഉന്നയിച്ച് ലത്തീൻ സഭ

ക്യാമ്പുകളിൽ താമസിക്കുന്നവരെ വാടക വീടുകളിലേക്ക് താൽക്കാലികമായി പുനരധിവസിപ്പിക്കണം.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ലത്തീൻ അതിരൂപത. പള്ളികളിൽ വായിച്ച ഇടയ ലേഖനത്തിലാണ് ലത്തീൻ അതിരൂപത ആവശ്യം ഉന്നയിച്ചത്. തുറമുഖ നിർമ്മാണം നിർത്തിവെച്ച് പ്രദേശവാസികളെ ഉൾപ്പെടുത്തി ശാസ്ത്രീയമായ പഠനം നടത്തണമെന്നും തീര ശോഷണം ഇല്ലാതാക്കാൻ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.

Read Also: കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

‘ക്യാമ്പുകളിൽ താമസിക്കുന്നവരെ വാടക വീടുകളിലേക്ക് താൽക്കാലികമായി പുനരധിവസിപ്പിക്കണം. രൂപതകൾ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തിപ്പെടുത്തണം. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി, സഭാവിശ്വാസികൾ രംഗത്തിറങ്ങണം. ജനങ്ങളുടെ നെഞ്ചിൽ ചവിട്ടി ആകരുത് വികസനം. തീരദേശവാസികൾ അറബിക്കടലിൽ മുങ്ങിത്താഴുകയാണ്’- ഇടയലേഖനത്തിലൂടെ ലത്തീൻ സഭ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button