സിന്ധ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ അതിരൂക്ഷമായ വെള്ളപ്പൊക്കം. വെള്ളപ്പൊക്കത്തിൽ 50 തിലധികം ഗ്രാമങ്ങൾ മുങ്ങിപ്പോയതായി റിപ്പോർട്ട്. മലയോര മേഖലയിലെ ഗ്രാമങ്ങളാണ് വെള്ളത്തിനടിയിൽ ആയത്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കം സിന്ധ് പ്രവിശ്യയിലേക്ക് കടന്നതോടെയാണ് മുപ്പതിലേറെ ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങിപ്പോയത്.
നേരത്തെ 20 തിലധികം ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 30 ഓളം ഗ്രാമങ്ങളും വെള്ളത്തിൽ മുങ്ങിയതായി റിപ്പോർട്ട് പുറത്തുവരുന്നത്. വിവിധ പ്രദേശങ്ങളിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായതായി ARY ന്യൂസ് റിപ്പോർട്ട് ചെയ്തു.
ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങൾ തങ്ങളുടെ ജീവൻ രക്ഷിക്കാൻ കുന്നുകളിലും സംരക്ഷണഭിത്തികളിലും അഭയം പ്രാപിക്കാൻ നിർബന്ധിതരായി.
പ്രളയബാധിത ഗ്രാമത്തിലെ 70 വയസ്സുള്ള ഒരു വൃദ്ധ, വൈദ്യസഹായം ലഭിക്കാതെ മരിച്ചു. ബലൂചിസ്ഥാനിൽ ഈ വർഷം മൺസൂൺ കാലത്ത് അസാധാരണമായ കനത്ത മഴയാണ് ലഭിച്ചത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 19 പേർ മരിച്ചു. ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിൽ നൂറിലധികം ആളുകൾ ഒറ്റപ്പെട്ട് കിടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബലൂചിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ മുങ്ങിമരിച്ചുവെന്ന് പിഡിഎംഎയെ ഉദ്ധരിച്ച് ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
Post Your Comments