മൊറാദാബാദ്: ലക്നൗവിലെ ലുലു മാൾ ഉടമയ്ക്ക് രാഷ്ട്രീയ സ്വയംസേവക് സംഘുമായി (ആർ.എസ്.എസ്) ബന്ധമുണ്ടെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ. ഉടമ യൂസഫ് അലിയുടെ നിർദ്ദേശപ്രകാരമാണ് മാളിൽ നമസ്‌കാരം നടത്തിയതെന്നും ഖാൻ അവകാശപ്പെട്ടു.
‘ലുലു മാളിന്റെ ഉടമ ആര്‍.എസ്.എസിന് വേണ്ടി ഫണ്ട് ചെയ്യുന്ന വ്യക്തിയാണ്. സംസ്ഥാനത്ത് വർഗീയ കലാപം സൃഷ്ടിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്,’ അസം ഖാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ആഭ്യന്തര വിമാന സർവീസുകളിലെ തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങൾ, ഭയപ്പെടാൻ ഒന്നുമില്ലെന്ന് ഡിജിസിഎ തലവൻ
ലക്നൗവിലെ ലുലു മാളിൽ ചിലർ നമസ്‌കാരം നടത്തിയതിനെ തുടർന്ന് വിവാദം ശക്തമായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശക്തമായ നടപടി സ്വീകരിച്ചതിനെ തുടർന്ന്, നിരവധി പേർ കേസിൽ അറസ്റ്റിലായിരുന്നു. ഈ വിഷയത്തിലും അസം ഖാൻ പ്രതികരിച്ചു.
‘ഞാനിത് വരെ ഒരു മാളിലും പോയിട്ടില്ല. ഞാനിത് വരെ ലുലുവോ ലോലുവോ കണ്ടില്ല. എന്താണ് ഈ ലുലു, ലോലോ, ടോലു, ടോലോ?. നിങ്ങള്‍ക്ക് ശ്രദ്ധിക്കാന്‍ മറ്റ് വിഷയങ്ങളൊന്നും കിട്ടിയില്ലേ,’ അസം ഖാൻ മാധ്യമ പ്രവർത്തകരോട് ചോദിച്ചു.
Post Your Comments