ഇടുക്കി: ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടി. ഇടുക്കി മൂലമറ്റത്തും കോട്ടയം മൂന്നിലവിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറി. സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. നിലവില്‍ ആളപായം സ്ഥിരീകരിച്ചിട്ടില്ല. ഇവിടങ്ങളില്‍ ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണുള്ളത്.
Read Also: മൂന്ന് ദിവസം കൂടി മഴ തുടരാൻ സാധ്യത: യുഎഇയിലെ ചില സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
ഇടുക്കി മൂലമറ്റം കണ്ണിക്കല്‍ മലയിലാണ് ഉരുള്‍പൊട്ടിയത്. മണപ്പാടി, കച്ചിറമറ്റം പാലങ്ങള്‍ വെള്ളത്തിനടിയിലായി. വൈകിട്ട് ആറ് മണിയോടെയാണ് ഉരുള്‍പൊട്ടിയത്. ഒഴുകിയെത്തിയ വെള്ളം മണപ്പാടി, കച്ചിറമറ്റം തോട്ടിലൂടെ ഒഴുകിപ്പോവുകയായിരുന്നു. മൂലമറ്റം മൂന്നുങ്കവയല്‍, മണപ്പാടി പ്രദേശത്തുള്ള വീടുകളില്‍ വെള്ളം കയറി. ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു
കോട്ടയത്ത് മുണ്ടക്കയം- എരുമേലി സംസ്ഥാന പാതയില്‍ ഗതാഗത തടസ്സമുണ്ടായി. കരിനിലം കവലയിലും വെള്ളം കയറി. പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴയും വെള്ളപ്പാച്ചിലുമാണ്. നദികളില്‍ ജലനിരപ്പുയര്‍ന്നു. അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കൂടല്‍, കലഞ്ഞൂര്‍, കോന്നി മേഖലകളിലും നദിയില്‍ വെള്ളം ഉയരുന്നുണ്ട്.
കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് മധുര സ്വദേശിയാണ് മരിച്ചത്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. മീന്‍മുട്ടിയില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി.
Post Your Comments