Latest NewsNewsIndia

നിതീഷ് കുമാറിനെതിരെ വിവാ​ദ പരാമർശം നടത്തി: മുൻ എം.പിക്ക് മൂന്ന് വർഷം തടവുശിക്ഷ

ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള വിധി വന്നയുടൻ ഇദ്ദേഹം ജാമ്യത്തിൽ പുറത്തിറങ്ങി.

പട്‌ന: മുൻ എംപിക്ക് മൂന്ന് വർഷം തടവുശിക്ഷ. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിവാ​ദ പരാമർശം നടത്തിയതിനെ തുടർന്നാണ് മുൻ ലോക്‌സഭാ അംഗം അരുൺ കുമാറിന് ജഹാനാബാദ് എം.പി-എം.എൽ.എ പ്രത്യേക കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്. 2015 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

മൂന്ന് വർഷം തടവും 5,000 രൂപ പിഴയും വിധിച്ചു. സമുദായത്തിന്റെ ആദരവും വികാരവും വ്രണപ്പെടുത്തിയതിന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നെഞ്ച് തകർക്കുമെന്നായിരുന്നു അന്ന് രാഷ്ട്രീയ ലോക് സമതാ പാർട്ടിയുടെ (ആർ.എൽ.എസ്.പി) സംസ്ഥാന അധ്യക്ഷനായ അരുൺ കുമാർ പറഞ്ഞത്.

Read Also: കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

എന്നാൽ, ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള വിധി വന്നയുടൻ ഇദ്ദേഹം ജാമ്യത്തിൽ പുറത്തിറങ്ങി. രണ്ട് തവണ ലോക്‌സഭയിൽ ജഹനാബാദ് സീറ്റിനെ പ്രതിനിധീകരിച്ച അരുൺ നിലവിൽ ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി ( (രാം വിലാസ്) പാർട്ടിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button