ജൂൺ പാദത്തിൽ ഡിമാന്റ് കുറഞ്ഞതോടെ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ ഇടിവ്. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലാണ് സ്മാർട്ട്ഫോൺ കയറ്റുമതി കുറഞ്ഞത്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ പാദത്തിൽ 37 മില്യൺ യൂണിറ്റ് സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്. എന്നാൽ, ജൂൺ പാദവുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ച് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 9 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
മുൻനിര സ്മാർട്ട്ഫോണുകളായ ഷവോമി, സാംസംഗ്, റിയൽമി, ഓപ്പോ, വിവോ തുടങ്ങിയവയുടെ കയറ്റുമതിയാണ് കുറഞ്ഞിട്ടുള്ളത്. ഇതിൽ, ഷവോമിയാണ് മുന്നിലുള്ളത്. 19 ശതമാനമാണ് ഷവോമിയുടെ വിപണി വിഹിതം. കോവിഡ് പ്രതിസന്ധിക്ക് ശേഷം വിപണി പഴയതുപോലെ പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും സ്മാർട്ട്ഫോണുകളുടെ ഡിമാന്റ് കുത്തനെ കുറഞ്ഞിട്ടുണ്ട്.
Also Read: ഗൃഹോപകരണ, വസ്ത്ര നിർമ്മാണ രംഗത്തേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ബോബി ചെമ്മണൂർ ഗ്രൂപ്പ്
വിവിധ രാജ്യങ്ങളിലായി വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം സ്മാർട്ട്ഫോൺ രംഗത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുൻ വർഷം ഷവോമിയുടെ പങ്കാളിത്തം 26 ശതമാനം ആയിരുന്നെങ്കിലും ഈ വർഷം 19 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്.
Post Your Comments