പകലുറക്കം ജീവിതചര്യയായി മാറ്റിയവർ ഒട്ടനവധിയാണ്. ഭക്ഷണത്തിനുശേഷം കുറച്ചുനേരത്തെ ഉച്ചമയക്കം ദഹന പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാൻ സഹായിക്കും. കൂടാതെ, പകൽ നേരത്തെ സമ്മർദ്ദങ്ങളിൽ നിന്ന് ആശ്വാസം കണ്ടെത്താനും പകലുറക്കം സഹായിക്കും. എന്നാൽ, രാത്രിയിൽ ശരിയായി ഉറങ്ങാതെ പകൽ സമയം കൂടുതലായി ഉറങ്ങുന്നവർക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
പകലുറക്കം കൂടുതൽ ഉള്ളവരിൽ ബിപി, പക്ഷാഘാതം എന്നിവയുടെ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പകൽ അമിതമായി ഉറങ്ങുന്നവരിൽ വിഷാദം, അമിതവണ്ണം, ജോലിയിൽ ശ്രദ്ധക്കുറവ്, ക്രിയാത്മകമായ കാര്യങ്ങളിൽ പങ്കാളിത്തം കുറയൽ, ഓർമ്മശക്തി കുറവ് എന്നിവ കണ്ടുവരുന്നു.
Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,164 കേസുകൾ
സാധാരണയായി 30 മിനിറ്റ് മുതൽ 60 മിനിറ്റ് വരെ പകൽ ഉറക്കം നല്ലതാണ്. ഇത് ശരീരത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും. എന്നാൽ, പകൽ സമയങ്ങളിൽ ഒരു മണിക്കൂറിൽ അധികമുള്ള ഉറക്കം ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
Post Your Comments