സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ ഉയർത്തി ബാങ്ക് ഓഫ് ബറോഡ. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ജൂലൈ 28 മുതൽ പ്രാബല്യത്തിലായി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കുകളിൽ ഒന്നാണ് ബാങ്ക് ഓഫ് ബറോഡ.
റിപ്പോർട്ടുകൾ പ്രകാരം, രണ്ടുലക്ഷം രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയിട്ടുള്ളത്. 6 മാസത്തിനും 9 മാസത്തിനും ഇടയിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.30 ശതമാനത്തിൽ നിന്ന് 4.65 ശതമാനമായാണ് ഉയർത്തിയത്. ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 4.65 ശതമാനം പലിശ നൽകും.
Also Read: 60 വർഷങ്ങൾക്കുശേഷം പുതിയ മാറ്റത്തിനൊരുങ്ങി സ്പ്രൈറ്റ്
2 വർഷത്തിനു മുകളിലും 3 വർഷത്തിൽ താഴെയുമുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 3 വർഷം മുതൽ 10 വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.35 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി വർദ്ധിപ്പിച്ചു.
Post Your Comments