രാജ്യത്ത് ബാങ്ക് നിക്ഷേപങ്ങൾ വർദ്ധിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ബാങ്കുകളുടെ നിക്ഷേപം 8.35 ശതമാനമാണ് ഉയർന്നത്. ഇതോടെ, നിക്ഷേപം 168.09 കോടി രൂപയായി. കൂടാതെ, വായ്പ ഇനത്തിലുംം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ബാങ്ക് വായ്പ 12.89 ശതമാനം ഉയർന്ന് 122.81 ലക്ഷം കോടി രൂപയായി.
ഫോർട്ട്നൈറ്റ് കണക്കുകൾ പ്രകാരം, ബാങ്ക് അഡ്വാൻസുകളിലും നിക്ഷേപങ്ങളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ബാങ്ക് അഡ്വാൻസുകൾ 108.78 ലക്ഷം കോടി രൂപയും നിക്ഷേപം 155.14 ലക്ഷം കോടി രൂപയുമായി. അതേസമയം, ജൂലൈ ഒന്നിന് അവസാനിച്ച രണ്ടാഴ്ച കാലയളവിൽ നിക്ഷേപത്തിലും വായ്പയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ബാങ്ക് നിക്ഷേപം 9.77 ശതമാനമായും ബാങ്ക് വായ്പ 13.29 ശതമാനമായുമാണ് ഉയർന്നിട്ടുള്ളത്.
Post Your Comments