Latest NewsKeralaNews

കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം: രണ്ട് പേര്‍ അറസ്റ്റില്‍ 

 

കോഴിക്കോട്: കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം. കസബ എസ്.ഐ അഭിഷേകിനാണ് ഇന്ന് പുലര്‍ച്ചെ പരുക്കേറ്റത്. പാളയത്ത് വച്ചാണ് സംഭവം. ആക്രമണത്തില്‍ പോലീസ് ഡ്രൈവർ മുഹമ്മദ്‌ സക്കറിയയ്ക്കും പരുക്കേറ്റു.

 

സംശയസ്പദമായ സാഹചര്യത്തിൽ സംഘം ചേർന്ന് നിന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം. വിവരം തിരക്കാനെത്തിയ എസ്.ഐയോട് മദ്യപ സംഘം തട്ടിക്കയറുകയും പിന്നാലെ അസഭ്യം പറയുകയും, എസ്.ഐയെ അക്രമിക്കുകയുമായിരുന്നു. തടയാനെത്തിയ ഡ്രൈവർക്കും മർദ്ദനമേറ്റു.

 

അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ 2 പേരെ കസ്റ്റഡിയിൽ എടുത്തു. കുറ്റ്യാടി സ്വദേശി വിപിൻ പദ്മനഭൻ, പുതിയറ സ്വദേശി ഷിഹാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button