ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഞായറാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരനെ വധിച്ചതായി പോലീസ് അറിയിച്ചു. ബാരാമുള്ള പട്ടാൻ നിവാസിയായ ഇർഷാദ് അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ജില്ലയിലെ ബിന്നർ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് ഭീകരനായി ഏറ്റുമുട്ടൽ ഉണ്ടായത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്നാണ് തിരച്ചിൽ ഏറ്റുമുട്ടലായി മാറിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കൊല്ലപ്പെട്ട ഭീകരൻ പട്ടാൻ ബാരാമുള്ളയിലെ ഇർഷാദ് അഹമ്മദ് ഭട്ട് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 5/2022 മുതൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഇയാൾ സജീവമാണ്. നിരോധിത ഭീകര സംഘടനയായ എൽഇടിയുമായി ഇയാൾക്ക് ബന്ധമുണ്ട്. 01 എകെ റൈഫിളും 2 മാഗസിനുകളും 30 റൗണ്ടുകളും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു’, കശ്മീർ സോൺ പോലീസ് ട്വീറ്റ് ചെയ്തു.
Post Your Comments