ധാക്ക: ട്രെയിന്‍ മിനി ബസില്‍ ഇടിച്ച് 11പേര്‍ മരിച്ചു. ബംഗ്ലാദേശിലെ ചാട്ടോഗ്രാം ജില്ലയില്‍ റെയില്‍ ക്രോസിംഗിലാണ് സംഭവം. അമന്‍ ബസാറിലെ ‘ആര്‍ ആന്‍ഡ് ജെ പ്ലസ്’ എന്ന കോച്ചിങ് സെന്ററിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.
Read Also:കേരള മുസ്‌ലിം ജമാഅത്ത് നേതാവ് എന്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു
സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് 12.45 ഓടെയാണ് അപകടമുണ്ടായതെന്ന് യു.എന്‍.ഒ ഷാഹിദുല്‍ ആലം പറഞ്ഞു.
മിര്‍ഷാരായ് കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ഖോയ്യാചോര വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങവെയാണ് യാത്രാസംഘം അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. മിനി ബസിനെ ധാക്കയിലേക്ക് പോയ പ്രൊഭതി എക്സ്പ്രസ് റെയില്‍ ക്രോസിംഗില്‍ വെച്ച് ഇടിക്കുകയായിരുന്നെന്നും ഒരു കിലോമീറ്ററോളം വലിച്ചിഴച്ചുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ അഞ്ചംഗ അന്വേഷണ സമിതിക്ക് രൂപം നല്‍കിയതായി റെയില്‍വേ ജനറല്‍ മാനേജര്‍ ജഹാംഗീര്‍ ഹുസൈന്‍ അറിയിച്ചു.
Post Your Comments