കീവ്: ജർമൻ ഭരണകൂടം ഉക്രൈൻ സൈന്യത്തിന് നൽകിയ ആയുധങ്ങളെല്ലാം യുദ്ധഭൂമിയിൽ ദയനീയമായി പരാജയപ്പെടുന്നുവെന്ന് റിപ്പോർട്ട്.
റഷ്യൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മൂന്നു മാസം മുമ്പാണ് ജർമ്മനി ഉക്രൈന് ആയുധങ്ങൾ അയച്ചു കൊടുത്തത്. യുദ്ധത്തിന് ആവശ്യമായ രീതിയിൽ പ്രഹരശേഷി പോരാത്തതാണ് ദയനീയമായ പ്രകടനത്തിന്റെ പ്രധാന കാരണം. റഷ്യൻ സൈന്യത്തിന്റെ കനത്ത പ്രഹരശേഷിയ്ക്കു മുന്നിൽ ഉക്രൈന്റെ പ്രതിരോധങ്ങൾ ഛിന്നഭിന്നമായി പോവുകയാണ്. അതിനു തക്കതായ രീതിയിൽ പ്രതിരോധം തീർക്കാൻ ഉക്രൈന് സാധിക്കുന്നില്ല.
പാൻസെർഹോബൈറ്റ്സ് 2000 തോക്കുകളിൽ മിക്കതും ഉപയോഗിച്ച് ഏറെക്കുറെ ആയുസ്സു തീർന്ന മട്ടാണ്. ചില ഹാർഡ് വെയർ ഭാഗങ്ങൾ വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഓരോ ദിവസവും പരമാവധി ഉപയോഗം നടക്കുന്നതിനാൽ, തോക്കുകളുടെയും ഹൊവിറ്റ്സറുകളുടെയും ആയുസു കുറയുകയാണെന്നാണ് ജർമ്മനി ഇതേക്കുറിച്ച് പ്രതികരിച്ചത്.
Post Your Comments