ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പോപ്പുലര്‍ ഫ്രന്റിന്റെ ‘സേവ് ദ റിപ്പബ്ലിക്’ റാലിക്ക് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. റാലി സംഘടിപ്പിക്കുന്നതിനെതിരെ വിഎച്ച്പി ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കത്തെഴുതുകയും, തുടര്‍ന്ന് പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യ നടത്താനിരുന്ന റാലിക്ക് പോലീസ് അനുമതി നിഷേധിക്കുകയുമായിരുന്നു.
ഡല്‍ഹിയിലെ ഝണ്ഡേവാലന്‍ ഏരിയയിലെ അംബേദ്കര്‍ ഭവനിലാണ് പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. ‘സേവ് ദ റിപ്പബ്ലിക്’ എന്നായിരുന്നു പരിപാടിയുടെ തലക്കെട്ട്. ആവശ്യമായ അനുമതിയുടെ അഭാവത്തില്‍ റാലി സംഘടിപ്പിക്കാന്‍ ശ്രമിച്ചാല്‍ സംഘടനയ്ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.
‘രാജ്യത്തുടനീളം ഈ സംഘടന സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും, രാജ്യത്ത് നടന്ന നിരവധി അക്രമ സംഭവങ്ങളില്‍ ഇതിന് പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിഎച്ച്പി ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയത്.
Post Your Comments