Latest NewsIndiaNews

എക്‌സൈസ് നയം പിൻവലിച്ചു: ആഗസ്റ്റ് 1 മുതൽ മദ്യക്ഷാമത്തിന് സാധ്യത

ഡൽഹി: 20221-22ലെ പുതിയ എക്‌സൈസ് നയം പിൻവലിക്കാനുള്ള അരവിന്ദ് കെജ്‌രിവാൾ സർക്കാരിന്റെ തീരുമാനത്തെത്തുടർന്ന് ഓഗസ്റ്റ് 1 മുതൽ സ്വകാര്യ വൈൻ, ബിയർ സ്റ്റോറുകൾ അടച്ചുപൂട്ടും. അതിനാൽ വരും ദിവസങ്ങളിൽ ഡൽഹിയിൽ വലിയ മദ്യക്ഷാമത്തിന് സാധ്യത.

നഗരത്തിൽ പ്രവർത്തിക്കുന്ന 468 സ്വകാര്യ മദ്യവിൽപ്പനശാലകളുടെ ലൈസൻസ് കാലാവധി ജൂലൈ 31ന് അവസാനിക്കുന്നതിനാൽ ഓഗസ്റ്റ് 1 മുതൽ അടച്ചിടും. ഇതേത്തുടർന്ന് ശനിയാഴ്ച നഗരത്തിലുടനീളമുള്ള സ്വകാര്യ മദ്യശാലകൾ അവരുടെ ശേഷിക്കുന്ന സ്റ്റോക്ക് വിൽക്കാൻ വലിയ കിഴിവുകളും സൗജന്യങ്ങളും വാഗ്ദാനം ചെയ്തു.

‘വയറ് പരിശോധിക്കാതെ എന്റെ ജനനേന്ദ്രിയത്തിലും മാറിടത്തിലും സ്പര്‍ശിച്ചു’: ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതി

മദ്യനയം ഇല്ലാതാകുന്നതോടെ, നഗരത്തിലെ സ്വകാര്യ മദ്യവിൽപ്പനശാലകൾക്ക് പുറമെ, ബാറുകളുള്ള ഹോട്ടലുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ, മൊത്ത വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകിയ എക്സൈസ് ലൈസൻസുകളും റദ്ദാകും.

ഇതോടെ, ജൂലൈ 31 ന് ശേഷം, സർക്കാർ ചില ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ, നഗരത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയിലേക്കും റീട്ടെയിൽ ഷോപ്പുകൾക്കും മൊത്തക്കച്ചവടക്കാരിൽ നിന്ന് മദ്യം ലഭിക്കില്ല.

ഡൽഹി സർക്കാർ പുതിയ എക്സൈസ് നയം പിൻവലിച്ചതായും സർക്കാർ നടത്തുന്ന കടകളിൽ നിന്ന് മാത്രം മദ്യം വിൽക്കാൻ നിർദ്ദേശിച്ചതായും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അനധികൃത മദ്യവിൽപ്പന തടയാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Post Your Comments


Back to top button