റാഞ്ചി: ബിർസ മുണ്ട വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. 20 ലക്ഷം രൂപ ആവശ്യപ്പെട്ടു കൊണ്ടാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ രണ്ടാം തവണയാണ് ഇത്തരത്തിലുള്ള ഭീഷണി സന്ദേശം വരുന്നത്. ഇതേതുടർന്ന് കനത്ത ജാഗ്രത സുരക്ഷാസേന ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ലഭിച്ച സന്ദേശം വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. പിന്നീട് വന്ന സന്ദേശത്തിൽ 20 ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്നും അല്ലെങ്കിൽ സ്ഫോടനം നടത്തുമെന്നും പറയുന്നു. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
Also read: ശേഷിക്കുന്ന മിഗ്-21 സ്ക്വാഡ്രണുകൾ 2025ൽ വിരമിക്കും: ഇന്ത്യൻ വ്യോമസേന
തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിച്ച സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. അടുത്തിടെ, ഉപഭോക്ത്യ സംതൃപ്തി സൂചിക സർവ്വേയിൽ ബിർസമുണ്ട വിമാനത്താവളത്തെ മികച്ചതായി തെരഞ്ഞെടുത്തിരുന്നു.
Post Your Comments