നിരവധി പോഷക മൂല്യങ്ങൾ അടങ്ങിയ പഴങ്ങളിൽ ഒന്നാണ് മുസംബി. രുചികരമായ വേനൽക്കാല പഴം കൂടിയായ മുസംബിയിൽ ശരീരത്തിന് ആവശ്യമായ ഒട്ടനവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. മുസംബിയുടെ പോഷക മൂല്യങ്ങളെ കുറിച്ച് പരിചയപ്പെടാം.
ചർമ്മ സൗന്ദര്യം നിലനിർത്താൻ ഏറെ സഹായിക്കുന്നതാണ് മുസംബി. വിറ്റാമിൻ സി ധാരാളം അടങ്ങിയതിനാൽ കൊളാജൻ ഉൽപ്പാദനത്തിന് സഹായിക്കുകയും ചർമ്മ സൗന്ദര്യം നിലനിർത്തുകയും ചെയ്യുന്നു. മുസംബിയിൽ ലിമോണോയിഡുകൾ എന്ന സംയുക്തം അടങ്ങിയതിനാൽ ചില ക്യാൻസറുകളിൽ നിന്ന് ശരീരത്തെ രക്ഷിക്കും.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് മുസംബി ജ്യൂസ്. ഇതിൽ കലോറിയുടെയും കൊഴുപ്പിന്റെയും അംശം വളരെ കുറവാണ്. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നിർജ്ജലീകരണം തടയാനും മുസംബി ജ്യൂസ് ഫലപ്രദമാണ്. ധാതുക്കളും വിറ്റാമിനുകളും അടങ്ങിയതിനാൽ നിർജ്ജലീകരണം ഇല്ലാതാക്കും.
Post Your Comments