ഹൈദരാബാദ് : തുരങ്കത്തിലുണ്ടായ അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. തെലങ്കാനയിലെ നാഗര്‍കുര്‍ണൂലിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ നൂറടി താഴ്ചയുള്ള തുരങ്കത്തിലാണ് അപകടം നടന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
Read Also: തൃപ്പൂണിത്തുറയില്‍ തെരുവുനായ ആക്രമണം: അഞ്ചു പേർക്ക് പരുക്ക്
കിഴക്കന്‍ ഗോദാവരി ജില്ലയില്‍ നിന്നുള്ള സിനു (35), ജാര്‍ഖണ്ഡില്‍ നിന്നുള്ള ഭോലാനാഥ് (40), പ്രവീണ്‍, കമലേഷ്, സോനു കുമാര്‍ എന്നിവരാണ് മരിച്ചത്. 100 അടി താഴ്ചയുള്ള തുരങ്കത്തില്‍ ഏഴ് പേര് ചേര്‍ന്നാണ് കോണ്‍ക്രീറ്റ് ജോലികള്‍ ചെയ്തുകൊണ്ടിരുന്നത്. ജോലി പൂര്‍ത്തിയാക്കി പുറത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. 70 അടി ഉയരത്തില്‍ എത്തിയപ്പോള്‍ ക്രെയിനിന്റെ കേബിള്‍ പൊട്ടുകയായിരുന്നു.
മരിച്ചവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് നിസാര പരിക്കുകളാണുള്ളത്. അപകടം നടന്നതിന് പിന്നാലെ അധികൃതര്‍ മറ്റൊരു ക്രെയിനിന്റെ സഹായത്തോടെ ഇവരെ പുറത്തെടുക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments