തിരുവനന്തപുരം: സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോൾ നിക്ഷേപകർ ആശങ്കയിലാണ്. സഹകരണ മന്ത്രി വി.എന്‍ വാസവനാണ് ഇക്കാര്യം കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചത്. കേരളത്തിലെ 14 ജില്ലകളിലായി പൊളിഞ്ഞ ബാങ്കുകൾ അനവധി ഉണ്ടെങ്കിലും എം.എൽ.എമാരിൽ ഒരാൾ പോലും ബാങ്കുകളുടെ വിവരങ്ങൾ ജനങ്ങളെ അറിയിച്ചിട്ടില്ല. ഇതിന് പിന്നിൽ വലിയൊരു തട്ടിപ്പ് തന്നെയാണുള്ളതെന്ന് വെളിപ്പെടുത്തുകയാണ് ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി.
രണ്ട് മുന്നണികളും ചേർന്ന് ആയിരക്കണക്കിന് കോടി രൂപയാണ് സഹകരണ ബാങ്കുകൾ വഴി വെട്ടിച്ചിരിക്കുന്നതെന്നും, അതുകൊണ്ടാണ് ഇരു കൂട്ടരും മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്തെ കണ്ടല സർവ്വീസ് സഹകരണ ബാങ്ക് മാത്രം നടത്തിയിരിക്കുന്ന തട്ടിപ്പ് 100 കോടിയുടെതാണ്. നഷ്ടത്തിലാണെന്നും, നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാൻ കഴിയില്ലെന്നും സഹകരണ മന്ത്രി വ്യക്തമാക്കിയ ആ 164 ബാങ്കുകളുടെയും വ്യക്തമായ റിപ്പോർട്ട് സന്ദീപ് വാചസ്പതി തന്റെ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
Also Read:ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന വാദം: സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രതിസന്ധി
‘കേരളത്തിലെ 164 സഹകരണ സംഘങ്ങൾക്ക് നാട്ടുകാർ നിക്ഷേപിച്ച പണം തിരികെ നൽകാൻ ശേഷിയില്ല എന്ന് സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചിട്ട് ഒരാഴ്ച പിന്നിട്ടു. 14 ജില്ലകളിലും ഇത്തരം പൊളിഞ്ഞ ബാങ്കുകൾ ഉണ്ടെങ്കിലും 140 എം.എൽ.എ മാരിൽ ഒരാൾ പോലും ആ ബാങ്കുകളുടെ വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ തയ്യാറാകാത്തത് ദുരൂഹമാണ്. രണ്ട് മുന്നണികളും ചേർന്ന് ആയിരക്കണക്കിന് കോടി രൂപയാണ് ഈ ബാങ്കുകൾ വഴി വെട്ടിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇരു കൂട്ടരും മൗനം പാലിക്കുന്നത്. തിരുവനന്തപുരത്തെ കണ്ടല സർവ്വീസ് സഹകരണ ബാങ്ക് മാത്രം നടത്തിയിരിക്കുന്ന തട്ടിപ്പ് 100 കോടിയുടെതാണ്. 164 ബാങ്കുകളുടെയും പേര് ജില്ല തിരിച്ച് ഇതോടൊപ്പം ചേർക്കുന്നു. തട്ടിപ്പുകാരെ തിരിച്ചറിയുക’- സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments